Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire And Rescue

സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം. ട്രി​വാ​ൻ​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ളി​ലെ മൂ​ന്ന് ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

സ്കൂ​ൾ ബ​സു​ക​ൾ​ക്ക് ആ​രോ തീ​യി​ട്ട​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. ബ​സു​ക​ളി​ലേ​ക്ക് ട്രാ​വ​ല​ർ ഇ​ടി​ച്ചു ക​യ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഈ ​ട്രാ​വ​ല​ർ മ​റ്റൊ​രി​ട​ത്താ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും പോ​ലീ​സി​നും വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്ന് ബ​സു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു ബ​സ് ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഈ ​സ​മ​യം സ്കൂ​ളി​ൽ ഒ​രു സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Kerala

പ​ട്ടാ​മ്പി​യി​ൽ ആ​ക്രി ഗോ​ഡൗ​ൺ വ​ൻ തീ​പി​ടി​ത്തം  

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി കു​ട​ലൂ​രി​ൽ ആ​ക്രി ഗോ​ഡൗ​ൺ വ​ൻ തീ​പി​ടി​ത്തം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു ആ​ക്രി ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട​യ​ര്‍ ക​ത്തി​യ​താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വ​ലി​യ രീ​തി​യി​ൽ തീ​യും പു​ക​യും ഉ​യ​ര്‍​ന്ന​തി​നാ​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഷൊ​ര്‍​ണൂ​രി​ൽ നി​ന്നും പ​ട്ടാ​മ്പി​യി​ൽ നി​ന്നും കൂ​ടു​ത​ൽ അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ൾ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 50ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. തീ​പി​ടു​ത്ത​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും അ​ഗ്നി​ശ​മ​ന സേ​ന തു​ട​രു​ന്നു​ണ്ട്.

Kerala

മ​ണി​മ​ല​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; അഗ്നിക്കിരയായത് ഉ​ല്ലാ​സ​യാ​ത്ര പോ​യ ബ​സ്

മ​ണി​മ​ല: കോ​ട്ട​യം മ​ണി​മ​ല​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. മ​ല​പ്പു​റ​ത്ത് നി​ന്ന് ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബ​സ് ആ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല.

പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് മ​ണി​മ​ല​യ്ക്ക​ടു​ത്ത് പ​ഴ​യി​ട​ത്ത് വ​ച്ച് ബ​സി​ന് തീ​പി​ടി​ച്ച​ത്. ബ​സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സി​ന്‍റെ പി​ൻ​വ​ശ​ത്ത് നി​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 28 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

 

 

 

Kerala

പാ​ലാ​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ലോ​റി​ക്ക് തീ​പി​ടി​ച്ചു

പാ​ലാ: കോ​ട്ട​യം പാ​ലാ​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ലോ​റി​ക്ക് തീ​പി​ടി​ച്ചു. പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ൽ ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

വി​വാ​ഹ ച​ട​ങ്ങി​ന് ശേ​ഷം സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ലോ​റി​യാ​ണ് വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി തീ​പി​ടി​ച്ച​ത്. ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന വി​വാ​ഹ സ​ത്കാ​ര​ത്തി​ന് ശേ​ഷം സാ​ധ​ന​ങ്ങ​ളു​മാ​യി തി​രി​കെ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​സേ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി.

Kerala

വെള്ളം കോരുന്നതിനിടെ അപസ്മാരം; ക്ഷേ​ത്ര​ക്കി​ണ​റ്റി​ൽ വീ​ണ് കീ​ഴ്ശാ​ന്തി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ക്കി​ണ​റ്റി​ൽ വീ​ണ് കീ​ഴ്ശാ​ന്തി​ക്ക് ദാ​രു​ണാ​ന്ത്യം. അ​ട്ട​ക്കു​ള​ങ്ങ​ര പു​ത്ത​ൻ​തെ​രു​വ് ഗ്രാ​മ സ​മു​ച്ച​യം അ​ഗ്നി​ശ്വ​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. കീ​ഴ്ശാ​ന്തി ന​വ​നീ​ത് (20) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് ന​വ​നീ​ത്.

ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​യ പി​താ​വി​നെ സ​ഹാ​യി​ക്കാ​ൻ കീ​ഴ്ശാ​ന്തി​യാ​യി എ​ത്തി​യ​താ​ണ് ന​വ​നീ​ത്. അ​ഭി​ഷേ​ക​ത്തി​നാ​യി കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ളം കോ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ന് വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​വ​നീ​തി​നെ പു​റ​ത്തെ​ടു​ത്തു.

ഉ​ട​ൻ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​വ​നീ​ത് അ​പ​സ്മാ​രം ബാ​ധി​ച്ച് കി​ണ​റ്റി​ൽ വീ​ണ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ത​ല​ശേ​രി പ്ലാ​സ്‌​റ്റി​ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം

ക​ണ്ണൂ​ർ: ത​ല​ശേ​രി ക​ണ്ടി​ക്ക​ലി​ൽ പ്ലാ​സ്‌​റ്റി​ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം. ക​ണ്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്‌​റ്റേ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​കി​ട്ട് 3.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ തീ​പൊ​രി​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​രി​ലെ വി​വി​ധ ഫ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ എ​ട്ട് യൂ​ണി​റ്റു​ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​ണി​റ്റും ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തീ​പ​ട​ർ​ന്ന​തു ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തൊ​ട്ട​ടു​ത്തു​ള്ള വ​ർ​ക്ക്‌ ഷോ​പ്പി​ലേ​ക്കും തീ​പ​ട​ർ​ന്നി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സ്ഥാ​പ​ന​ത്തി​ൽ നേ​ര​ത്തെ ശേ​ഖ​രി​ച്ചു​വ​ച്ച പ്ലാ​സ്റ്റി​ക്കാ​ണ് ക​ത്തു​ന്ന​ത്.

സ്പീ​ക്ക​ർ എ. ​എ​ൻ. ഷം​സീ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. രാ​ത്രി വൈ​കി​യും ദൗ​ത്യം തു​ട​രും.

Kerala

കൊ​ച്ചി​യി​ൽ ടി​പ്പ​ർ ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: മ​ന​യ്ക്ക ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ടി​പ്പ​ർ ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. എ​തി​ർ ദി​ശ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​റി​ൽ ത​ട്ടി​യ ശേ​ഷ​മാ​ണ് ലോ​റി മ​ര​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ മ​നാ​ഫി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. വി​വ​രം അ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ മ​നാ​ഫി​നെ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​നാ​ഫി​നെ ഉ​ട​ൻ കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ചാ​ലി​ശേ​രി സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം

പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​റോ​ളം ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫൂ​ട്ട് വെ​യ​ർ ഷോ​പ്പ്, പ​ച്ച​ക്ക​റി​ക്ക​ട, ബേ​ക്ക​റി തു​ട​ങ്ങി ആ​റോ​ളം ക​ട​ക​ളി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

വ്യാ​പാ​രി​ക​ൾ ക​ട അ​ട​ച്ച് മ​ട​ങ്ങു​ന്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ആ​ദ്യം ഒ​രു ക​ട​യി​ലാ​ണ് തീ ​ക​ണ്ട​ത്. അ​ത് പി​ന്നീ​ട് നാ​ലു​ക‌​ട​ക​ളി​ലേ​ക്ക് പ​ട​ർ​ന്നു. തു​ട​ർ​ന്ന് ആ​റോ​ളം ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കു​ന്നം​കു​ള​ത്ത് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Kerala

പമ്പയ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്പ​യ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം ആ​ണ് പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം വെ​ച്ച് തീ​പി​ടി​ച്ച​ത്.​ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളു​ടെ ടാ​ക്സി കാ​റാ​ണ് തീ​പി​ടി​ച്ച​ത്.

പു​ക ഉ‍​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക​രെ ഉ​ട​ൻ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ർ ഫോ​ഴ്സ് ‌യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

 

Kerala

ആ​റ്റു​കാ​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ട്ടി​ത്തെ​റി; സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ബോം​ബ് സ്ക്വാ​ഡ്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ബോം​ബ് സ്ക്വാ​ഡ്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ക്ഷേ​ത്ര പ​രി​സ​ര​ത്തു​ള്ള ശു​ചി​മു​റി ബ്ലോ​ക്കി​ന് സ​മീ​പം പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. 

അ​പ​ക​ട​ത്തി​ൽ‌ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.വെ​ൽ​ഡിം​ഗി​നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശു​ചി​മു​റി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം.

ഏ​റെ​കാ​ല​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ശു​ചി​മു​റി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് തു​റ​ന്ന് കൊ​ടു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഫ​യ​ർ​ഫോ​ഴ്സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ശു​ചി​മു​റി​യു​ടെ ടാ​ങ്കി​നു​ള്ളി​ൽ ഗ്യാ​സ് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് നി​ന്നും തീ​പ്പൊ​രി ഇ​വി​ടേ​ക്ക് വീ​ണ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ.

National

ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഷാം​നാ​ഥ് മാ​ർ​ഗി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ബ​സ് ജീ​വ​ന​ക്കാ​ർ തീ ​പ​ട​രു​ന്ന​ത് ക​ണ്ട് ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഐ​എ​എ​സ്ബി​ടി​യി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്താ​ണ് ബ​സി​ന് തീ​പി​ടി​ച്ച​തെ​ന്നും ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യെ​ന്നും ഡ്രൈ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

മൂ​ന്ന് ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

 

Kerala

കൊ​ല്ല​ത്ത് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടിത്തം; നാ​ല് വീ​ടു​ക​ൾ ക​ത്തി ന​ശി​ച്ചു  

കൊ​ല്ലം: ത​ങ്ക​ശേ​രി ആ​ൽ​ത്ത​റ​മൂ​ട്ടി​ൽ വീ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ല് വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രു​ന്നു​ണ്ട്. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ആ​ള​പാ​യ​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Kerala

ക​ണ്ണൂ​രി​ൽ ലോ​റി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: താ​വു​കു​ന്നി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി മ​റി​ഞ്ഞ് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം. ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി ന​ന്ദു​ലാ​ൽ (22) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് 12.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ലോ​റി​യു​ടെ കാ​ബി​നി​ലും പി​ന്നി​ലു​മാ​യി എ​ട്ട് പേ​രു​ണ്ടാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​തോ​ടെ ന​ന്ദു​ലാ​ൽ ലോ​റി​ക്ക് അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ പ​ണി ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്.

Latest News

Up